ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍

ആര്യനാട്:ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍.വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26),തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട് മാജിതാ ഭവനില്‍ അല്‍ അമീന്‍ (27),ബീമാപളളി സ്വദേശി എസ്.അര്‍ഷാദ് (27) എന്നിവരാണ് അറസ്റ്റിലായത്.

പറണ്ടോട് ചമ്ബോട്ടുപാറ റോഡരികത്ത് വീട്ടില്‍ ശാലിനിയുടെ ഭര്‍ത്താവിന്റെ ബൈക്കാണ് 30ന് രാവിലെ മോഷണം പോയത്.ഹംസ,നൗഫല്‍,അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്ന് അര്‍ഷാദിന് വിൽക്കുകയായിരുന്നു .മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിക്കുന്ന ആളാണ് അര്‍ഷാദ്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Leave A Reply