തിരൂരിൽ വിദേശമദ്യം ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരൂര്‍: തിരൂരിൽ വിദേശമദ്യം ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ബൈക്കിൽ മദ്യം കടത്തികൊണ്ടുവരികയായിരുന്ന പൊന്മുണ്ടം ചിലവില്‍ രാജൻ (31) അറസ്റ്റിൽ ആയത്.

ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധി ദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്ന് തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസുംസംഘവും പിടിച്ചെടുത്തത്.

മദ്യം കടത്തികൊണ്ടുവന്ന ബൈക്കും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു.

Leave A Reply