സ്‌ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു.

യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്നാണ് സൂരജ് പാലാക്കാരന്‍ എന്ന പേരില്‍ പ്രശസ്‌തനായ സൂരജ് വി സുകുമാറിനെതിരെയുള്ള പരാതി.

എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിലവില്‍ ഇയാൾ ഒളിവിലാണ്. ഇദ്ദേഹത്തെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave A Reply