വാഷിങ്ടണ്‍: യു.എസില്‍ 10,000ഓളം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വൻ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍.
45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യന്‍ രൂപ) തട്ടിപ്പാണ് 50 കാരനായ ടെക് സംരംഭകന് നീല്‍ ചന്ദ്രൻ നടത്തിയത്. നെവാഡയിലെ ലാസ് വേഗസില്‍ നിന്നാണ് നീല്‍ ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്ന് ലോസ് ആഞ്ചല്‍സ് പൊലീസ് പറഞ്ഞു.
ഇയാൾ ടെക്നോളജി കമ്ബനി ഗ്രൂപ്പുകളുടെ ഉടമയായ നീല്‍ ചന്ദ്രന്, കമ്ബനികളുടെ പേരിലാണ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ഈ തുക ഉപയോഗിച്ച് നിരവധി ആഢംബര കാറുകളും സ്വത്തുവകകളും സമ്ബാദിക്കുകയാണ് നീല്‍ ചെയ്തത്.
ബാങ്ക് അക്കൗണ്ടുകള്‍, സ്വത്ത് വകകള്‍, 39 ടെസ്ല വാഹനങ്ങള്‍ ഉള്‍പ്പെടെ ആഢംബര വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ 100 വ്യത്യസ്തമായ സ്വത്തു വകകള്‍ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റം കോടതിയില്‍ തെളിഞ്ഞാല്‍ 30 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കും.