കെട്ടിട നിര്‍മാണ സാമഗ്രി മോഷണം; പ്രധാന പ്രതി റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: നിര്‍മാണത്തിലരിക്കുന്ന വീടുകളില്‍ കയറി നിര്‍മാണ സാമഗ്രികള്‍ കവർന്ന് വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ.കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായിരത്തില്‍ അഹദ് ഫൈസലിനെയാണ് പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഘത്തിൽ പ്രായപൂര്‍ത്തിയാകാത്തയാൾ ഉള്‍പ്പെടെ രണ്ടുപേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.

ആക്രി കച്ചവടത്തിന്റെ ഇവർ മറവിലായിരുന്നു മോഷണം. നിര്‍മാണം നടക്കുന്ന വീടുകളില്‍ സന്ദർശനം നടത്തി മോഷ്ടിക്കാൻ ആവശ്യമായ സാമഗ്രികള്‍ കണ്ടുവെക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് രാത്രിയെത്തി മോഷ്ടിച്ച് ആക്രി കടകളില്‍ കൊടുത്ത് പണം വാങ്ങും. ആക്രിക്കടകള്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും
പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply