പോക്സോ കേസ്; ഒളിവിൽ പോയ പ്രതി പിടിയിൽ

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോതമംഗലം സ്വദേശി സാജനെയാണ് (40) മുരിക്കാശ്ശേരി പോലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.പ്രതിയെ വെള്ളിയാഴ്ച ഇന്ന് ഹാജരാക്കും. രണ്ടുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ കർണാടകയിലും തമിഴ്നാട്ടിലും കറങ്ങി നടന്ന ഇയാളെ മുരിക്കാശ്ശേരി പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ.എസ്.പി രാജ് പ്രസാദിന്‍റെ നേതൃത്വത്തിൽ മുരിക്കാശ്ശേരി എസ്.ഐ എൻ.എസ്. റോയി, എ.എസ്.ഐ പി.ഡി. സേവ്യർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply