ലോറിയുടെ ബാറ്ററി മോഷ്ടിച്ചു; പ്രതികൾ റിമാൻഡിൽ

കോട്ടയം: പാർക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു പേർ റിമാൻഡിൽ. കൂത്താട്ടുകുളം സ്വദേശി ദീപു (26), മള്ളൂശ്ശേരി സ്വദേശി കൃഷ്ണകുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.

27ന് രാത്രി കോട്ടയം മാർക്കറ്റ് റോഡിലാണ് സംഭവം നടന്നത്. കോടിമത തുരുത്തി പള്ളിയിൽ സുരേഷിന്‍റെ ലോറിയുടെ ബാറ്ററിയാണ് ഇത്തരത്തിൽ മോഷണം പോയത്.സംഭവത്തെ തുടർന്ന് സുരേഷ് വെസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Leave A Reply