12 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

ത​ല​ക്കു​ള​ത്തൂ​ർ: 12 കി​ലോ ക​ഞ്ചാ​വു​മാ​യി ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ കോഴിക്കോട് പോലീസ് പി​ടി​യി​ൽ. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ലഹരിമരുന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന റാ​ക്ക​റ്റി​ൽ​പെ​ട്ട ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് എ​ല​ത്തൂ​ർ പോലീസ് പി​ടി​കൂ​ടി​യ​ത്.പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ത​വ​ളേ​ങ്ങ​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (33), അ​ങ്ങാ​ടി​പ്പു​റം പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി സാ​ദി​ഖ് (38) എ​ന്നി​വ​രാ​ണ് പ​റ​മ്പ​ത്ത് ക​ച്ചേ​രി​ക്ക് സ​മീ​പം അറസ്റ്റിലായത്. അ​ത്തോ​ളി​യി​ലെ വി​ത​ര​ണ​ക്കാ​ര​ന് ന​ൽ​കാ​ൻ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​ക​വെ ഇ​രു​വ​രും പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.ഇവർ സഞ്ചരിച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും ബ​സി​ൽ എ​ത്തി​ച്ച​ശേ​ഷം വി​ത​ര​ണ​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ്രതികളുടെ പ​തി​വ്. പോലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​റാ​ണ് ഇ​വ​രു​ടെ രീ​തി.

Leave A Reply