സെര്‍വര്‍ തകരാർ; എസ്.ബി.ഐ ഓൺലൈൻ സേവനങ്ങൾ മുടങ്ങി

എസ്.ബി.ഐയുടെ ഓൺലൈൻ സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെട്ടു. എ.ടി.എം വഴിയുള്ള ഇടപാടുകൾ ഉൾപ്പെടെ നിലച്ചു. യു.പി.ഐ വഴിയുള്ള പണമിടപാടുകളും മുടങ്ങിയിട്ടുണ്ട്.

സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നത് എന്നാണ് വിശദീകരണം. ശാഖകള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടക്കുന്നില്ല. തകരാര്‍ വൈകാതെ പരിഹരിക്കാനാകുമെന്ന് എസ്‌.ബി.ഐ അധികൃതര്‍ അറിയിച്ചു.

Leave A Reply