മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജിപ്രഖ്യാപനം.വിശ്വാസവോട്ടെടുപ്പ് വേണ്ടെന്ന സർക്കാറിന്‍റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി അനുമതി നല്‍കിയിരിക്കെയാണ് അതിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിപ്രഖ്യാപനം നടത്തുന്നത്. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെബി പർദിവാല എന്നിരടങ്ങുന്ന അവധിക്കാല ബെഞ്ചിന്‍റേതായിരുന്നു വിധി.

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ താഴെ വീണത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരിന് രൂപം കൊടുത്തത്. രണ്ടര വര്‍ഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസര്‍ക്കാര്‍ രാജിവെച്ചത്.

Leave A Reply