ഹോട്ടലുകളിൽ മിന്നൽ പരിശോധനയുമായി ആ​രോ​ഗ്യ​വ​കു​പ്പ്; പഴകിയ ഭക്ഷണം പിടികൂടി

അ​മ്പ​ല​പ്പു​ഴ: ആലപ്പുഴയിലെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും മിന്നൽ പരിശോധന നടത്തി ആ​രോ​ഗ്യ​വ​കു​പ്പ്. പരിശോധനയിൽ മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും​ പ​ഴ​കി​യ​തും ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു.

കു​റ​വ​ൻ​തോ​ട് മു​ത​ൽ വ​ണ്ടാ​നം വ​രെ​യും ക​ഞ്ഞി​പ്പാ​ട​ത്തു​മാ​ണ് അധികൃതർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത​കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന്​ അധികൃതർ നി​ർ​ദേ​ശം ന​ൽ​കി. ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ ശ്യാം​കു​മാറിന്റെ നേതൃത്വത്തിൽ ജെ.​എ​ച്ച്.​ഐ​മാ​രാ​യ ശ്രീ​ദേ​വി, സ്മി​ത വ​ർ​ഗീ​സ്, മീ​നു​മോ​ൾ എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു.

Leave A Reply