ചാരുംമൂട്: താമരക്കുളത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാകുന്നു. ഗുരുനാഥൻകുളങ്ങരയിൽ നന്ദനത്തിൽ അശോകന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലെ 20 തെങ്ങിൻ തൈകളും വാഴകളും കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.
സമീപത്തെ തയ്യിൽ കിഴക്കതിൽ വിജയന്റെ കൃഷിയിടത്തിലെ മരച്ചീനികളും ഇവ നശിപ്പിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. പഞ്ചായത്തിലെ പച്ചക്കാട്, ചത്തിയറ, നെടിയാണിക്കൽ, ചാവടി മേഖലക്ക് പിന്നാലെയാണ് ഗുരുനാഥൻകുളങ്ങര മേഖലയിലും കാട്ടുപന്നിയുടെ ശല്യമുണ്ടായത്. കാട്ടുപന്നി ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം മേഖലയിലെ കർഷകരുടെ ആവശ്യം.