പണമടങ്ങിയ പഴ്സ് തിരികെ നൽകി; മാതൃകയായി യുവാക്കൾ

അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ പഴ്സ് മടക്കിനൽകി നൽകി യുവാക്കൾ മാതൃകയായി.തകഴി ശ്രീധർമ്മശാസ്താ ക്ഷേത്ര ദർശനത്തിനിടെയാണ് ഭക്തന്റെ പഴ്സാണ് നഷ്ടമായത്. കായംകുളം എസ്.വി.വാർഡ് ശ്രീതീർത്ഥത്തിൽ രമേശ് ബാബുവും തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി ദർശനത്തിനു ശേഷം പണം, എ.ടി.എം ക്രെഡിറ്റ് കാർഡുകൾ എന്നിവയടങ്ങിയ പേഴ്സ് കാറിന് മുകളിൽ വെച്ചു.പിന്നീട് തിരിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.

അമ്പലപ്പുഴയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന കുന്നുമ്മ ജീമോൻ ഭവനത്തിൽ ജോസഫ്, പന്ത്രണ്ടിൽ നിമ്മിച്ചൻ എന്നിവർക്ക് തകഴി റെയിൽവേ ഗേറ്റിനരികിൽ കിടന്ന് ഈ പേഴ്സ് ലഭിച്ചത്. ഇവർ ഇതുമായി സ്റ്റേഷനിലെത്തിയപ്പോൾ രമേശ് ബാബുവും എത്തിയിരുന്നു.തുടർന്ന് എസ്.ഐ അരുണിൻ്റെ സാന്നിധ്യത്തിൽ യുവാക്കൾ പേഴ്സ് രമേശ് ബാബുവിന് കൈമാറി.

Leave A Reply