നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഡിജിപി നിലപാടറിയിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഡിജിപി നിലപാടറിയിച്ചു . മെമ്മറി കാര്‍ഡ് കേന്ദ്രലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഡിജിപി കോടതിയില്‍ അറിയിച്ചത്. കേസിൽ ചൊവ്വാഴ്ച വാദ൦ തുടരു൦. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ലാബിൽ പരിശോധിക്കുന്നതിന്‍റെ സാധ്യത കഴിഞ്ഞ തവണ ഹർജികളിൽ വാദം കേൾക്കവെ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു.

മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടി. മെമ്മറി കാർഡിൽ വീണ്ടും പരിശോധന നടത്തണമെന്ന ആവശ്യ൦ തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്‍റെ വാദം.

Leave A Reply