മസ്കത്ത്: ഒമാനിൽ കഴിഞ്ഞ ദിവസം സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം ചേർന്നു. സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് അധ്യക്ഷത വഹിച്ചു.
2040 വിഷനനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനം, വിവിധ വികസനപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് സുൽത്താൻ നിർദേശം നൽകി.
ഇവയില്‍ ജുഡീഷ്യല്‍ വിഭാഗങ്ങളുടെ പങ്കിനെ കുറിച്ചും സുൽത്താൻ സംസാരിച്ചു. അല്‍ ബറക കൊട്ടാരത്തിലാണ് യോഗം നടന്നത്.