വിമതരുടെ നീക്കത്തിന് വഴങ്ങില്ല; വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനം

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ശിവസനേ ഔദ്യോഗിക നേതൃത്വം .

വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു.

“ഉദ്ദവ് താക്കറെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും. എംഎൽഎമാർക്ക് മടങ്ങിയെത്താൻ അവസരം നൽകി. ഇനി മുംബൈയിൽ എത്താൻ വെല്ലുവിളിക്കുന്നു. സഭയിൽ ഇനി കരുത്ത് തെളിയിക്കും. ഇനി വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല”- റാവത്ത് വ്യക്തമാക്കി.

എൻസിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സഞ്ജയ് റാവത്താണ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ ഗുവാഹത്തിയിൽ നിന്നും മുംബൈയിലേക്ക് തിരിച്ചു. ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

Leave A Reply