കൈതപ്രം തൃക്കുറ്റേരി ക്ഷേത്രത്തിൽ വീണ്ടും മോഷണം

പരിയാരം: കണ്ണൂർ പരിയാരത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ വീണ്ടും കവർന്നു. കൈതപ്രം തൃക്കുറ്റേരി ക്ഷേത്രത്തിലാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും കവർച്ച നടന്നത്.ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്.

ചുറ്റമ്പലത്തിൻ്റെ മതിലിനോട് ചേർന്നുള്ള ഗ്രിൽസിൻ്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. അകത്ത് കയറിയ മോഷ്ടാവ് ചുമരിനോട് ചേർന്ന ഭണ്ഡാരവും മറ്റൊരു ഭണ്ഡാരവും തകർത്താണ് പണം കവർന്നത്.വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Leave A Reply