തമിഴ്‌നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം; 30 ഓളം വിഗ്രഹങ്ങള്‍ അടിച്ചു തകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ജില്ലയിലെ സിംഗുവര്‍ചത്തിരത്തിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.  പ്രദേശത്തെ കര്‍പ്പഗ വിനായക ക്ഷേത്രത്തിനും, ലക്ഷ്മി അമ്മന്‍ കോവിലിനും നേരെയാണ് ആക്രമണം ഉണ്ടായത്.രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠയുള്‍പ്പെടെ അക്രമികള്‍ അടിച്ച്‌ തകര്‍ത്തിട്ടുണ്ട്.

കര്‍പ്പഗ വിനായക ക്ഷേത്രത്തിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച്‌ കയറിയ അക്രമികള്‍ വിഗ്രഹങ്ങള്‍ അടിച്ച്‌ തകര്‍ക്കുകയായിരുന്നു. മുരുകന്‍, ദക്ഷിണാമൂര്‍ത്തി, പാര്‍വ്വതി, ദുര്‍ഗ, നാഗത്തമ്മന്‍, നവഗ്രഹം തുടങ്ങിയ വിഗ്രഹങ്ങളാണ് തകര്‍ത്തത്. ഇതിന് പുറമേ ക്ഷേത്രത്തിന് പുറത്തായി സ്ഥാപിച്ച തൃശ്ശൂലവും അക്രമി സംഘം പിഴുതെറിഞ്ഞു.

ആക്രമണത്തിന് പിന്നില്‍ മതമൗലികവാദികളാണെന്നാണ് പ്രാഥമിക നിഗമനം.

 

Leave A Reply