ചെറുപുഴയിൽ യുവാവിനെ മർദിച്ച കേസ്; 4 പേർ അറസ്റ്റിൽ

ചെറുപുഴ: മുൻ വിരോധം വെച്ച് യുവാവിനെ മർദ്ദിച്ച നാലുപേർ അറസ്റ്റിൽ .ചെറുപുഴ മുണ്ട ക്രാനത്തെ അനൂപ് (29), കൊട്രോ ടി യിലെ അഖിൽ (28), പാടിച്ചാലിലെ ശിവപ്രസാദ് (31), വെങ്ങാട് സ്വദേശി ശ്യാം കൃഷ്ണൻ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എസ്.ഐ.എം.പി.ഷാജിയും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ദിവസങ്ങൾക്ക് മുമ്പ് മർദ്ദനമേറ്റ ബസ് ജീവനക്കാരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതിൻ്റെ വിരോധത്തിൽ പാടിച്ചാൽ കുന്നുപാറയിലെ ശരണിനെ(22)യാണ് സംഘം മർദ്ദിച്ചത്.പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Leave A Reply