നായാടിക്കുന്ന് സ്റ്റേഡിയത്തിന്റെ നവീകരണം; കായിക മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

മണ്ണാർക്കാട്: മണ്ണാർക്കാട്ടെ നായാടികുന്ന് സ്റ്റേഡിയം വികസനത്തിനായി ഇടപെടലുണ്ടാവണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹ്മാന് നഗരസഭ ചെയർമാൻ ഫായിദ ബഷീർ നിവേദനം നൽകി. നഗരസഭയ്ക്ക് കീഴിൽ മറ്റ് കളിസ്ഥലങ്ങൾ ഇല്ലാത്തതിനാൽ നായാടിക്കുന്ന് സ്റ്റേഡിയത്തെ ആധുനിക രീതിയിലുള്ള സൗകര്യങ്ങളോട് കൂടിയുള്ള സ്റ്റേഡിയമാക്കി മാറ്റേണ്ടതിന്റെ അത്യാവശ്യമാണെന്ന് മന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചതായി ചെയർമാൻ അറിയിച്ചു.

ഗ്യാലറി സൗകര്യം മെച്ചപ്പെടുത്തുക, സ്ഥിരം ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കുക, സ്റ്റേഡിയത്തിന് ചുറ്റും ഗ്രില്ലും നെറ്റും സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് മന്ത്രി വി.അബ്ദുറഹ്മാന് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്.

Leave A Reply