കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധി : ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

 

കെഎസ് ആര്‍ ടിസിയിലെ ശമ്ബള പ്രതിസന്ധിയില്‍ ഗതാഗതമന്ത്രി ആന്റണി രാജു.റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്‍കി.യൂണിയനുകളുടെ അസൗകര്യത്തെ തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു .

മെയ് മാസത്തിലെ ശമ്ബള വിതരണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഡ്രൈവര്‍. കണ്ടക്ടര്‍. മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്ബളം ഇതേവരെ നല്‍കിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെന്‍റ് നിലപാട്.

Leave A Reply