സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കില്ല ;നിലപാടിലുറച്ച് മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂര്‍: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന നിലപാടിലുറച്ച് തന്നെ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ. ഏരിയ കമ്മിറ്റി യോഗം തുടങ്ങി. ഫണ്ട് സംബന്ധിച്ചുള്ള കണക്കുകളുടെ വിശദീകരണം യോഗത്തിൽ നടക്കും . ജില്ല സെക്രട്ടറി എം വി ജയരാജനും യോഗത്തിനെത്തിയിട്ടുണ്ട്. പയ്യന്നൂരിൽ മൂന്ന് പാർട്ടി ഫണ്ടുകളിലായി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബാങ്ക് സ്റ്റേറ്റ്‍മെന്‍റ് ഉൾപ്പടെയുള്ള തെളിവുകളുമായി ജില്ലാ നേതൃത്വത്തെ സമീപിച്ചത് ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണനായിരുന്നു.

പരാതി പരിശോധിച്ച് ആരോപണ വിധേയൻ ടി ഐ മധുസൂധനൻ എംഎൽഎയെ ജില്ലാകമ്മറ്റിയിലേക്ക് തരം താഴ്ത്തിയതിനൊപ്പം പരാതി കൊടുത്ത വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. കമ്മറ്റിയിൽ മാനസിക ഐക്യമില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മറ്റിയംഗം ടി വി രാജേഷിനെ പുതിയ ഏരിയ സെക്രട്ടറിയുമാക്കി. ഇതോടെ പൊതുപ്രവർത്തനം നിർത്തുകയാണെന്ന് വി കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചു.

Leave A Reply