ബൈക്കിൽ കഞ്ചാവ് കടത്തിയ രണ്ടുപേർ പിടിയിൽ

കണ്ണൂർ: ബൈക്കിൽ വിൽപ്പനക്കായി കൊണ്ട് വന്ന 258 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഹേഷ്‌ കെ നായർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ തരു എന്ന സ്ഥലത്ത് വെച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ പിടികൂടിയത്

ഇവരിൽ നിന്നും 258 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ വിജേഷ് പിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാസ്കരൻ കണ്ണൂർ റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമംഗം ബിനേഷ് പി എന്നിവരുമുണ്ടായിരുന്നു

Leave A Reply