പരിശോധനകൾ നിലച്ചു; ജില്ലയിൽ പഴകിയ മത്സ്യങ്ങൾ സുലഭം

അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് വലിയ ആവേശത്തോടെ നടത്തിയ മത്സ്യ പരിശോധന നിലച്ചതോടെ പഴകിയ മത്സ്യങ്ങൾ വീണ്ടും വിപണിയിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി മാത്തേരിയിൽ വഴിയരികിൽനിന്ന് വാങ്ങിയ ചൂര കഴിച്ചവർക്ക്​ അസ്വാസ്ഥ്യമുണ്ടായി. പലരും ആശുപത്രിയിൽ ചികിത്സ തേടി.

രണ്ട് മാസങ്ങൾക്ക് മുൻപാണ് വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളിൽനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യം പിടികൂടിയിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ച മട്ടാണ്. ഇതോടെയാണ്​ അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കം ആഴ്ചകൾ പഴക്കമുള്ള മീനിന്‍റെ വിൽപന ജില്ലയിൽ സജീവമാവുകയാണ്​. ഇവയുടെ കാലപ്പഴക്കം പരിശോധിക്കാൻ ഫിഷറീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ്​ ഉയരുന്ന ആക്ഷേപം.

Leave A Reply