ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹ
പ്രതിപക്ഷ നിരയിലെ 17 പാര്‍ട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ് യശ്വന്ത് സിന്‍ഹയുടെ പേര് മുന്നോട്ടുവച്ചത്. മത്സരിക്കാന്‍ തൃണമൂലില്‍ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിന്‍ഹ അംഗീകരിച്ചിരുന്നു.