ആലപ്പുഴ: മേയുന്നതിനിടെ കനാലില്‍ അകപ്പെട്ട ഗർഭിണിയായ പശുവിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്.ആലപ്പുഴ തെക്കെ കൊമ്മാടിയിൽ കരളകം വാർഡിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് മാസം ഗർഭിണിയായ പശുവാണ് ഇടുങ്ങിയ കനാലിൽ വീണുപോയത്.
നാട്ടുകാര്‍ ചേര്‍ന്ന് പശുവിനെ കനാലിൽ നിന്നും ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത് .ആലപ്പുഴ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ വി.എ. വിജയ്, വി. സുകു, ജെ.ജെ. ജിജോ, എസ്. സുജിത്ത്, വി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ കരക്കെത്തിച്ചത്.