ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഈ മാസം 27ന് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശക്തമായ മണ്‍സൂണ്‍ ഉണ്ടാകുമെന്നും മഴക്കുറവ് നികത്തുമെന്നുമാണ് പ്രവചനം.
ഇന്നലെ 32 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സഫ്ദര്‍ജങ് നിരീക്ഷണ കേന്ദ്രത്തില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 30.7 ഡിഗ്രി സെല്‍ഷ്യസാണ്. 2013 ജൂണിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
ഈ മാസം ഇതുവരെ 23.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജൂണിലെ ശരാശരി താപനില 36.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു.