അമേഠി: ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് – കാണ്‍പുര്‍ റൂട്ടിൽ ട്രെയിന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. 45-കാരനായ ഹരിശ്ചന്ദ്ര ശര്‍മയാണ് മരിച്ചത്.
കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും ശര്‍മ കുഴഞ്ഞുവീഴുകയുമായിരുന്നു.
അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.