എറണാകുളം ശിശു സൗഹൃദ പോക്‌സോ കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു; മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി

എറണാകുളം:  ശിശു സൗഹൃദമായി നവീകരിച്ച എറണാകുളം പോക്സോ കോടതി ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.

 

കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പോക്‌സോ കോടതിയാണ് യഥാര്‍ഥ്യമായത്. ലൈംഗികാതിക്രമ കേസുകളില്‍ മൊഴി കൊടുക്കാന്‍ എത്തുന്ന കുട്ടികള്‍ നേരിട്ട് പ്രതികളെ കാണേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും കുട്ടിയെ ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്‌സ് ആന്റ് സെഷന്‍സ് കോടതിയോട് ചേര്‍ന്ന് താഴത്തെ നിലയിലാണ് ശിശു സൗഹൃദ പോക്‌സോ കോടതിയുള്ളത്.

 

പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.സോമന്‍, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ മനോജ് ജി. കൃഷ്ണന്‍, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ എസ്. രാജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എസ് സിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply