സ്വർണമാല പൊട്ടിച്ച കേസ്; സൈനികനെതിരെ മിലിട്ടറി അന്വേഷണവും

ഇരിട്ടി: റിട്ട. കായികാധ്യാപികയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ പിടിയിലായ സൈനികനെതിരെ അന്വേഷണത്തിനൊരുങ്ങി മിലിട്ടറിയും. കണ്ണൂരിൽനിന്ന്‌ മിലിട്ടറി ഉദ്യോഗസ്ഥർ ഇരിട്ടി സ്‌റ്റേഷനിലെത്തി പ്രതി ഉളിക്കൽ കേയാപറമ്പിലെ പരുന്തുമലയിൽ സെബാസ്റ്റ്യൻ ഷാജി(27)യെ ചോദ്യംചെയ്തു.

മൂന്നരലക്ഷം രൂപയുമായാണ് ഇയാൾ കാർഗിലിൽനിന്ന്‌ അവധിക്ക് എത്തിയതെന്നും സേനാ ഉദ്യോഗസ്ഥർ പറഞ്ഞതായും കവർച്ച ചെയ്ത സ്വർണം വിറ്റ് ആഡംബര ജീവിതം നയിക്കുന്നതായും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇരിട്ടി സിഐ കെ ജെ ബിനോയ്‌ പറഞ്ഞു. ഇയാൾ നാല് ദിവസമായി മാടത്തിയിൽ ലോഡ്ജിലാണ്‌ താമസിക്കുന്നത്‌. ഒപ്പം ഒരു യുവതിയുമുണ്ട്‌. കിളിയന്തറയിൽ നാല് വീടുകളിൽ കയറി വഴി ചോദിച്ചെങ്കിലും മാല പൊട്ടിക്കാൻ ഇയാൾക്ക്‌ അവസരം കിട്ടിയില്ലെന്നും പൊലീസ്‌ പറഞ്ഞു.

പയ്യാവൂരിൽ വയോധികയുടെ വീട്ടിൽക്കയറി പിടിച്ചുപറിച്ച്‌ മൂന്ന് പവന്റെ മാല വിറ്റ്‌ ചെലവഴിച്ചുവെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പയ്യാവൂർ പോലീസ് കോടതിയിൽ ഹർജി നൽകും.

Leave A Reply