മികച്ച വിജയം നേടി വാശി രണ്ടാം വാരത്തിലേക്ക്

ടൊവിനോ നായകനാകുന്ന ചിത്രം ‘വാശി’ ജൂൺ 17ന് പ്രദർശനത്തിന് എത്തി . വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കീര്‍ത്തി മരക്കാറിലൂടെയാണ് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ചിത്രം നിര്‍മിക്കുന്നത് രേവതി കലാമന്ദിറാണ് . മികച്ച പ്രതികരണം നേടിയ സിനിമ തീയറ്ററിൽ രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കു പുറത്തുവിട്ടത് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് . വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave A Reply