സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധനവ് ജൂലൈയില്‍ പ്രഖ്യാപിക്കും

ഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധനവ് ജൂലൈയില്‍ പ്രഖ്യാപിക്കും. എല്ലാ വര്‍ഷവും മാര്‍ച്ച്‌, സെപ്തംബര്‍ മാസങ്ങളിലാണ് ഡിഎ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാറുള്ളത്. എന്നാല്‍ കൊവിഡ് ബാധിച്ച ശേഷം 2019 ഡിസംബര്‍ 31-ന് ശേഷം ഒന്നര വര്‍ഷത്തേക്ക് ഡിഎ വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡിഎ വര്‍ധന പുനരാരംഭിച്ചത്.

വര്‍ഷത്തില്‍ രണ്ട് തവണ പരിഷ്കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്.

കൊവിഡ് -19 മഹാമാരി രാജ്യത്തെ സമ്ബദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച ശേഷം വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഏഴാം ശമ്ബള കമ്മീഷന്‍  2021 ജൂലൈയില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ഡിഎ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തി. പിന്നീട് 2021 ഒക്ടോബറില്‍ ഡിഎ വീണ്ടും മൂന്നിരട്ടി വര്‍ധിപ്പിച്ചു. അതിനു ശേഷം 2022 ജനുവരി 1 നും ഡിഎ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 34 ശതമാനമാണ് ഡിഎ.

 

Leave A Reply