ഭാവന അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിൽ : ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സെറ്റിൽ ഭാവന എത്തി
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ചുവരുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാവന. ഭാവന പ്രധാന റോളിലെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിൻറെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. ഇന്നലെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഭാവനയുടെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ വൈറലാണ്. 22 വര്‍ഷമായി സിനിമയില്‍ സജീവമായിരുന്നു ഭാവന വിവാഹ ശേഷം മലയാള സിനിമയിൽ അഭിനയിച്ചിരുന്നില്ല.
നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. സിനിമയുടെ ചിത്രീയകരണം കൊടുങ്ങല്ലൂരില്‍ ആണ് ആരംഭിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അരുണ്‍ റുഷ്ദി ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ് ശബ്ദലേഖനവും ഡിസൈനും. റെനീഷ് അബ്ദുള്‍ഖാദര്‍ ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും.