പഠിപ്പിക്കൂ ജീവിക്കാനും വളരാനും, അധ്യാപകർക്കുള്ള നുറുങ്ങ് വഴികൾ : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട്: പഠിപ്പിക്കൂ ജീവിക്കാനും വളരാനും, അധ്യാപകർക്കുള്ള നുറുങ്ങ് വഴികൾ : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ശ്രീരഞ്ജിനി. ആർ (കെജി ടീച്ചർ, സർട്ടിഫൈഡ് കൗൺസിലർ, പ്രീ സ്കൂൾ ടീച്ചർ ട്രെയിനർ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

അധ്യാപകർ എന്നും സമൂഹത്തിനൊരു വഴികാട്ടിയാണ്. പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്ക് അദ്ധ്യാപക സമൂഹത്തിനാണ്. അത് കൊണ്ട് പഠനം ജീവിക്കാനും വളരാനുമുള്ള അറിവാകണം.  ഈ സെമിനാർ ഇന്നത്തെ തലമുറക്ക് ഒരു  സംശയനിവാരണ ക്ലാസ്സായി മാറുകയും പുതിയ അധ്യാപകർക്ക് പുതിയ അറിവുകൾ നേടാൻ സാധിക്കുകയും ചെയ്യുമെന്ന് സംഘാടകർ കരുതുന്നു.

ജൂൺ 25ന്  ഉച്ചക്ക് 3 മണി മുതൽ 4വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385(സംഘാടക ). വെബ്സൈറ്റ് www.ncdconline.org

Leave A Reply