“നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾക്ക് വേണ്ടി എന്തുകൊണ്ട് പണം ചിലവാകുന്നില്ല ? “: കൃതി സനോൺ

ബോളിവുഡിൽ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കൃതി സനോൺ. നിരവധി സൂപ്പർഹിറ്റ് ചിത്രണങ്ങളുടെ ഭാഗമായ ക്രിതി സനോൺ സ്ത്രീ കേന്ദ്രീകിത ചിത്രങ്ങളിലും അഭിനയിച്ചു. പഴയകാലത്ത് ഹിന്ദി സിനിമയിൽ പുരുഷന്മാരെ മുൻനിർത്തിയാണ് സിനിമകൾ ചെയ്തിരുന്നതെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകളും നിർമ്മിക്കപ്പെടുന്നുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകളെ കുറിച്ച് സംസാരിക്കുന്ന നടി കൃതി സനോൻ ഇപ്പോൾ എല്ലാവരുടെയും മുന്നിൽ ഒരു പ്രധാന വിഷയം വെച്ചിരിക്കുകയാണ്.

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സിനിമകളെ കുറിച്ച് കൃതി വിശ്വസിക്കുന്നത്, ഇത്തരം സിനിമകൾ പലപ്പോഴും കുറഞ്ഞ ബജറ്റിലാണ് നിർമ്മിക്കപ്പെടുന്നതെന്നാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബജറ്റിന്റെ കാര്യത്തിൽ പ്രാധാന്യം കുറവാണ്. അടുത്തിടെ, ഒരു അഭിമുഖത്തിനിടെ, കൃതി പറഞ്ഞു, എപ്പോഴും നല്ല അഭിനയ പ്രാധാന്യമുള്ള വേഷം ലഭിക്കുക നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലായിരിക്കുമെന്ന് ക്രിതി സനോൺ പറഞ്ഞു.

പക്ഷെ നിർമ്മാതാക്കള്‍ കൂടുതൽ പണം എന്തുകൊണ്ടാകും നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് വേണ്ടി മുടക്കാൻ തയ്യാറാകുന്നില്ലെന്നും ക്രിതി ചോദിച്ചു. നായികാ പ്രാധാന്യം ഉള്ള ചിത്രങ്ങൾക്ക് വേണ്ടി പണം ചിലവാക്കുക എന്ന റിസ്ക് ബോളീവുഡ് ഇന്‍റസ്ട്രി ഇപ്പോഴും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്ന് താരം വിമർശിച്ചു. എന്നാൽ ചെറിയ ചില മാറ്റത്തിന്‍റെ ലക്ഷണങ്ങൾ ഇപ്പോൾ കണ്ട് തുടങ്ങിയതായും താരം പറഞ്ഞു.

ആലിയ ഭട്ടിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘ഗംഗുഭായ് കത്യവാടി’യെ കുറിച്ചും കൃതി തന്റെ അഭിപ്രായം പറഞ്ഞിരുന്നു. , ‘ഒരുപക്ഷേ സ്ത്രീ കേന്ദ്രീകൃതവും വലിയ ബജറ്റിൽ നിർമ്മിച്ചതുമായ ആദ്യ സിനിമയായിരിക്കും ഇത് എന്നും താരം പറഞ്ഞു. കൃതി സനോണിന്റെ സിനിമകളെക്കുറിച്ച് പറയുകയാണെങ്കിൽ, അനുരാഗ് കശ്യപിന്റെ അടുത്ത സിനിമയിൽ കൃതി ഉടൻ തന്നെ ചേരും. ഇതിന് പുറമെ ആദിപുരുഷ്, ഗണപഥ്, ഭേദിയ, ഷഹ്‌സാദ എന്നീ ചിത്രങ്ങളിലും അവർ അഭിനയിക്കുന്നുണ്ട്.

 

 

Leave A Reply