സ്റ്റൈലിഷ് ലുക്കിൽ നസ്രിയ : പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം

സിനിമയിൽ എത്തിയ നാൾ മുതൽ മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. തന്റേതായ അഭിനയമികവിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്.

അതിനു ശേഷം മാഡ് ഡാഡ് (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് മാറി നിന്നു. താരം പിന്നീട് കൂടെയിലൂടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോൾ തെലുഗിൽ നാനിക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിചിരിക്കുകയാണ് നസ്രിയ .

‘അണ്ടേ സുന്ദരാനികി’. എന്ന തെലുഗ് ചിത്രത്തിലാണ് താരം അഭിനയിച്ചത്. ജൂൺ 10നാണ് ചിത്രം റിലീസ് ആയത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. താരം  നടത്തിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ . ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Leave A Reply