പ്രകാശൻ പറക്കട്ടെ ജിസിസിയിൽ : തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി , പുതുമുഖമായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’  17ന്  പ്രദർശനത്തിന് എത്തി.  മികച്ച പ്രതികരണം ആണ് ചിത്രത്തിന്  ലഭിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമ ജിസിസിയിൽ പ്രദര്ശനത്തിന് എത്തിയിരിക്കുകയാണ് .

ചിത്രത്തിൻറെ സാറ്റലൈറ്റ് ഒടിടി അവകാശം സീ സ്വന്തമാക്കി. പുതുമുഖം മാളവിക മനോജാണ് നായിക. ഫൺറ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥയും സംഭാഷണവും ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ- രതിൻ രാധാകൃഷ്ണൻ.

Leave A Reply