അഭയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കാന്‍ കഴിയാത്തതെന്ന് കേസിലെ പ്രധാന സാക്ഷി അടയ്ക്ക രാജു

കോട്ടയം: അഭയ കേസിലെ ഹൈകോടതി വിധി അംഗീകരിക്കാന്‍ കഴിയാത്തതെന്ന് കേസിലെ പ്രധാന സാക്ഷിയായിരുന്ന അടയ്ക്ക രാജു പറഞ്ഞു .ഇപ്പോള്‍ ജാമ്യം ലഭിച്ച നടപടി ശരിയായില്ല. കാശുള്ളവര്‍ക്ക് എന്ത് വേണമെങ്കിലും കാണിക്കാമെന്നും അടയ്ക്ക രാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്ത് വിശ്വസിച്ച്‌ ഇവരുടെയൊക്കെ അടുത്തേക്ക് മക്കളെ പറഞ്ഞുവിടുമെന്നും . ഞാന്‍ കോടതിയില്‍ പറഞ്ഞത് വിശ്വസിച്ചാണ് അവര്‍ക്ക് ശിക്ഷ ലഭിച്ചത്. ഇനിയും സത്യം എവിടെ വേണമെങ്കിലും പറയാന്‍ തയാറാണ്. അന്ന് മൂന്നുപേരെയും അവിടെ വെച്ച്‌ കണ്ടത് കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും രാജു പറഞ്ഞു.

Leave A Reply