കുട്ടികള്‍ക്ക്​ വാക്​സിനെടുക്കാന്‍ വിസമ്മതിച്ചു; രക്ഷിതാക്കള്‍ റിമാന്‍ഡില്‍

മനാമ: പൊതുജനാരോഗ്യ വിഭാഗത്തില്‍നിന്നും ലഭിച്ച രാതിയുടെ അടിസ്ഥാനത്തിൽ കുട്ടികള്‍ക്ക്​ പ്രതിരോധ വാക്​സിനെടുക്കാന്‍ വിസമ്മതിച്ച രക്ഷിതാക്കളെ റിമാന്‍ഡ്​ ചെയ്​തതായി പബ്ലിക്​ പ്രോസിക്യൂഷന്‍ അറിയിച്ചു.

മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പബ്ലിക്​ പ്രോസിക്യൂട്ടര്‍ ​രക്ഷിതാക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും രണ്ടുപേരൊഴികെ ബാക്കിയുള്ളവര്‍ പെ​ട്ടെന്ന്​ തന്നെ വാക്​സിനേഷന്‍ പൂര്‍ത്തീകരിക്കാമെന്ന്​ സമ്മതിക്കുകയും ചെയ്​തു. കാരണമില്ലാതെ വാക്​സിനേഷന്‍ സ്വീകരിക്കുന്നത്​ വിസമ്മതിച്ചാല്‍ നിയമപരമായി നടപടി നേരിടേണ്ടിവരുമെന്ന്​ രക്ഷിതാക്കളെ ബോധവത്​കരിക്കുകയും ചെയ്​തു. ​

രാജ്യം അംഗീകരിച്ച പ്രതിരോധ വാക്​സിനുകള്‍ കുട്ടികള്‍ക്ക്​ ഹെല്‍ത്ത്​ സെന്‍ററുകളില്‍നിന്ന്​ അതത്​ സമയം എടുപ്പിക്കണമെന്നാണ്​ നിയമം. വാക്​സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട്​ അന്വേഷിച്ചപ്പോള്‍ വിസമ്മതം ​പ്രകടിപ്പിക്കുകയായിരുന്നു. ഇ​തേതുടര്‍ന്നാണ്​ ആരോഗ്യമന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക്​ കേസ്​ കൈമാറിയത്​.

 

Leave A Reply