കാഷ്വല്‍ ലേബര്‍ നിയമനം

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ്  ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനം.

പത്താം ക്ലാസും ഏതെങ്കിലും ട്രേഡിലുള്ള  ഐ.ടി.ഐ കോഴ്‌സും വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം തിരുവല്ലത്തെ സി.ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ജൂണ്‍ 28ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടത്തുന്ന നിയന അഭിമുഖത്തില്‍ പങ്കെടുക്കാം.

ഉയര്‍ന്ന പ്രായ പരിധി : 40 വയസ്സ്.  താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാദ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം നേരിട്ട് എത്തണം. ഫോണ്‍:  9447301306.

Leave A Reply