എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​നെ ആ​ള്‍ക്കൂ​ട്ടം മ​ര്‍​ദിച്ച സംഭവത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡി.​വൈ.​എ​ഫ്.​ഐയെ പരിഹസിച്ചത്.”ഡി.​വൈ.​എ​ഫ്.​ഐ പ്രവര്‍ത്തകനെ അക്രമിച്ച എ​സ്.​ഡി.​പി.​ഐക്കെതിരെ ശക്തമായി പ്രതികരിച്ച്‌ ഡി.​വൈ.​എ​ഫ്.​ഐ…” ഡി.​വൈ.​എ​ഫ്.​ഐ എങ്ങനെ പ്രതികരിച്ചു? ബ്രഷ് മതിലില്‍ അമര്‍ത്തി വെച്ച്‌ എഴുതി “വര്‍ഗീയത തുലയട്ടെ” -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട് ബാ​ലു​ശ്ശേ​രിയില്‍ എ​സ്.​ഡി.​പി.​ഐ​യു​ടെ ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്ന ത​ര്‍​ക്ക​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ പ്രവര്‍ത്തകനു നേരെയുള്ള ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​ല്‍ കലാശിച്ചത്. പാ​ലോ​ളി മു​ക്കി​ല്‍​വെ​ച്ച്‌ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ജി​ഷ്ണു​വി​നെ പി​ടി​കൂ​ടി​യ സം​ഘം മ​ര്‍​ദി​ച്ച ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ല്‍ ഏ​ല്‍പിക്കുകയായിരുന്നു.

Leave A Reply