തൃശൂർ: തൃശ്ശൂരിൽ 10 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും അതിനു കഴിയാതെ വന്നതോടുകൂടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെ (31) യാണ് തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷ വിധിച്ചത്.15 വർഷവും ഒമ്പതു മാസവും കഠിന തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.
2010ലാണ് കേസിനാസ്പദമായ സംഭവം. വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈ.എസ്.പി ഷാജ് ജോസ് അന്വേഷണം നടത്തി. അന്ന് റൂറൽ എസ്.പിയായിരുന്ന വിമലാദിത്യയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം.