ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം; ആദിവാസി വേഷത്തില്‍ നൃത്തം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രി

ദില്ലി: ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ  സന്തോഷം പ്രകടിപ്പിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആദിവാസി വേഷത്തില്‍ നൃത്തം ചെയ്തു.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് ദില്ലിയില്‍ എത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു വനിതാ ആദിവാസി സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

Leave A Reply