ഭർതൃമാതാവിനൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളെയും കാണാതായി

പഴയന്നൂർ: ഭർത്താവിന്റെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായതായി പരാതി. കോടത്തൂർ നമ്പ്രത്ത് സുജിത് ഉണ്ണിയുടെ ഭാര്യ ശാന്തിനി നയനയെയും (30) നാല്​ വയസ്സുകാരിയായ മകളെയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയെയുമാണ്​ കഴിഞ്ഞ 20ാം തീയതി പുലർച്ചെ മുതൽ കാണാതായത്.

ആറു മാസം മുമ്പാണ് ഇവർ ശ്രീലങ്കയിൽ നിന്ന് കോടത്തൂരിലെത്തിയത്. സുജിത് വിദേശത്താണ്. അവിടെ വെച്ചുള്ള സൗഹൃദത്തിലാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് കേരളത്തിലെത്തിയത്.

ഒരു വർഷത്തെ കുടുംബ വിസയിലാണ് ഇവർ സംസ്ഥാനത്ത് എത്തിയത്. എന്നാൽ ശ്രീലങ്കൻ യുവതി കോടത്തൂരിൽ താമസിക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല.

Leave A Reply