ഹവാർ ദ്വീപിൽ സമുദ്രനഗരം; പദ്ധതിക്ക് കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗീ​കാ​രം

മ​നാ​മ:  ഹ​വാ​ർ ദ്വീ​പി​ൽ ക​ട​ലി​ന​ടി​യി​ൽ ന​ഗ​രം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക്​ കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗീ​കാ​രം. സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഹ​വാ​ർ ദ്വീ​പ്​ കൗ​ൺ​സി​ല​ർ ഹി​സാം അ​ൽ​ദോ​സ​രി മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യം  ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

പൗ​രാ​ണി​ക അ​റ്റ്ലാ​ന്‍റി​സ്​ മാ​തൃ​ക​യി​ലു​ള്ള പ​ദ്ധ​തി ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ ദ്വീ​പി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​മെ​ന്ന്​ അ​ൽ​ദോ​സ​രി പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന്​ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ താ​വ​ള​മാ​യ ഹ​വാ​ർ ദ്വീ​പ്​ ​ലോ​ക പൈ​തൃ​ക​പ​ട്ടി​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​തി​നു​ള്ള ഉ​ദ്യ​മ​ത്തി​ലാ​ണ്. ഭൂ​മി​യി​ലെ സ്വ​ർ​ഗ​മാ​ണ്​ ഹ​വാ​ർ ദ്വീ​പ്​ എ​ന്ന്​ നി​സ്സം​ശ​യം പ​റ​യാ​മെ​ന്ന്​ അ​ൽ​ദൊ​സേ​രി പ​റ​ഞ്ഞു.

കോ​വി​ഡാ​ന​ന്ത​രം ടൂ​റി​സം മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​റി​ന്​ മു​ന്നി​ലെ ഏ​റ്റ​വും മി​ക​ച്ച നി​ക്ഷേ​പ പ​ദ്ധ​തി​യാ​ണ്​ ഇ​തെ​ന്നും കൗ​ൺ​സി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Leave A Reply