ഇ​ന്ന് ക​ത്തി​ക്കു​ന്ന​ത് 62 കി​ലോ​ ക​ഞ്ചാ​വ്; തൃശ്ശൂരിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിക്കുന്നു

തൃ​ശൂ​ർ: തൃ​ശൂ​ർ സി​റ്റി പോലീ​സി​ന്റെ പരിധിയിലുള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ന​ശി​പ്പി​ക്കു​ന്നു. 62.229 കി​ഗ്രാം ക​ഞ്ചാ​വ്, 1865 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 13.18 ഗ്രാം ​അ​തി​മാ​ര​ക സി​ന്ത​റ്റി​ക് ഇ​ന​ത്തി​ൽ​പെ​ട്ട എം.​ഡി.​എം.​എ എ​ന്നി​വ​യാ​ണ് ഇത്തരത്തിൽ ന​ശി​പ്പി​ക്കു​ന്ന​ത്.

പു​തു​ക്കാ​ട് ചി​റ്റി​ശ്ശേ​രി കൈ​ലാ​സ് ക്ലേ ​ക​മ്പ​നി വ​ക ഫ​ർ​ണ​സി​ൽ ഇന്ന് ഇ​വ ക​ത്തി​ച്ചു​ക​ള​യും. തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ്, മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ, കു​ന്നം​കു​ളം, റെ​യി​ൽ​വേ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​മ്പ​ത് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഇന്ന് ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ഞ്ചാ​വ്.

ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഹ​ഷീ​ഷ് ഓ​യി​ൽ പി​ടി​കൂ​ടി​യ​ത്. എംഡി​എംഎ പി​ടി​കൂ​ടി​യ​ത് കു​ന്നം​കു​ള​ത്താ​ണ്. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 25 പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലെ ജി​ല്ല​ത​ല ഡ്ര​ഗ് ഡി​സ്പോ​സ​ൽ ക​മ്മി​റ്റി​യാ​ണ് ഈ മ​യ​ക്കു​മ​രു​ന്നു​ക​ൾ ന​ശി​പ്പി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി തൃ​ശൂ​ർ റൂ​റ​ൽ പ​രി​ധി​യി​ൽ പി​ടി​കൂ​ടി​യ 800 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് ചി​റ്റി​ശ്ശേ​രി​യി​ൽ ക​ത്തി​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു.

Leave A Reply