മുംബൈ: തനിക്ക് 50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഇതില്‍ നാല്പതോളം എംഎല്‍എമാര്‍ ശിവസേനയില്നിന്നാണെന്നും അവകാശപ്പെട്ട് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ.
ഷിന്‍ഡെ ഉള്‍പ്പെടെ 12 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കത്ത് നല്കിയ താക്കറെ വിഭാഗത്തിന്റെ നടപടി നിയമവിരുദ്ധമെന്നും ഷിന്‍ഡെ പറഞ്ഞു.
ശിവസേനയുടെ ചിഹ്നം ഉള്‍പ്പെടെ സ്വന്തമാക്കി പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗമായി മാറാനാണ് ഷിന്‍ഡെയുടെ നീക്കം. ഷിന്‍ഡെയാണ് തങ്ങളുടെ നേതാവെന്ന് വ്യക്തമാക്കുന്ന 37 എംഎല്‍എമാരുടെ കത്ത് ഷിന്‍ഡെ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കൈമാറിയിരുന്നു. 37 ശിവസേന എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ കൂറു മാറ്റ നിയമ പ്രകാരം ഷിന്‍ഡെ വിഭാഗത്തെ അയോഗ്യരാക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12നാണ് യോഗം ചേരുക.