തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മെയിൻ റോഡിൽ പാർക്കിംഗ് ഏരിയ രേഖപ്പെടുത്തി.തളിപ്പറമ്പ് ആർഡിഒയുടെ നിർദേശപ്രകാരം പിഡബ്ള്യുഡിയാണ് പാർക്കിംഗ് ഏരിയ അടയാളപ്പെടുത്തിയത്.
തളിപ്പറമ്പ് മെയിൻ റോഡിലെ പാർക്കിംഗ് ഏരിയ രേഖപ്പെടുത്തണമെന്നും കൂടാതെ മാഞ്ഞു പോയ സീബ്രാ ലൈനുകൾ പുനസ്ഥാപിക്കണമെന്നത്തുമുള്ള ആവശ്യം ശക്തമായിരുന്നു. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ആർഡിഒ വിളിച്ചു ചേർത്ത യോഗങ്ങളിലും ഇത് സമ്പന്ധിച്ച് പരാതി ഉയർന്നതോടെയാണ് നടപടികൾ സ്വീകരിച്ചത്.
തളിപ്പറമ്പ് ആർഡിഒ ഇ.പി. മേഴ്സിയുടെ നിർദേശമനുസരിച്ചാണ് പാർക്കിംഗ് ഏരിയ രേഖപ്പെടുത്തിയത്. പിഡബ്ള്യുഡി ആവശ്യപ്പെട്ടതനുസരിച്ച് ആർഡിഒ പോലീസിൻറെ സഹായം തേടിയിരുന്നു. തുടർന്ന് ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും പാർക്കിംഗ് ഏരിയ രേഖപ്പെടുത്തി.