പ്ലസ് വൺ പ്രവേശനം; നീന്തൽ ടെസ്റ്റ് ജൂൺ 30 മുതൽ

കണ്ണൂർ : എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കന്നതിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നീന്തൽ ടെസ്റ്റ് ജൂൺ 30 മുതൽ നടക്കും. ജൂൺ 30, ജൂലൈ 1, 4, 5 തീയ്യതികളിൽ, മാങ്ങാട് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിലും, ജൂൺ 30, ജൂലൈ 1, 2, 3 തീയ്യതികളിൽ പിണറായി സ്വിമ്മിംഗ് പൂളിലും നീന്തൽ പ്രാവീണ്യം പരിശോധിച്ചതിനുശേഷം അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

പങ്കെടുക്കുന്നവർ ആധാർ , SSLC സർട്ടിഫിക്കറ്റിന്റെ കോപ്പി, നീന്തലിന് ആവശ്യമായ വസ്ത്രം എന്നിവ കൊണ്ടുവരേണ്ടതാണ്. 100 രൂപ രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടതാണ്.

അക്വാട്ടിക്ക് അസോസിയേഷനും, ദേശീയ നീന്തൽ ഫെഡറേഷനും സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പുകളിലും, സംസ്ഥാന ദേശീയ സ്കൂൾ മത്സരത്തിലും പങ്കെടുത്തവർക്ക് നേരിട്ട് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

Leave A Reply