ഗുജറാത്ത് വംശഹത്യ: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ചോദ്യം ചെയ്തുള്ള ഹ‍‍ർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ അരങ്ങേറിയ ഗുൽബർഗ് സൊെസൈറ്റി കൂട്ടക്കൊലയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

കേസിൽ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മോദിക്ക് ക്ലീൻ ചിറ്റ് നൽകി 2012ലെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചതായും കോടതി അറിയിച്ചു.

തങ്ങൾക്ക് മുമ്പാകെ വന്ന തെളിവുകൾ ഒന്നും പരിശോധിക്കാൻ തയാറാകാതിരുന്ന എസ്.ഐ.ടിക്കെതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നിരത്തിയ വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് എ എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ഗുജറാത്ത് കലാപക്കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘമാണ് ക്ലീൻ ചിറ്റ് നൽകിയത്. ഇത് ചോദ്യം ചെയ്തുള്ള സാക്കിയ ജാഫ്രിയുടെ ഹർജി കഴിഞ്ഞവർഷം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Leave A Reply